കോംറേഡ് ഇൻ അമേരിക്കയിലെ ദുൽഖർ സൽമാൻ പാടിയ പാട്ടിന്റെ ഓഡിയോ ടീസർ എത്തി. വാനം തിള തിളയ്ക്കണ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവന്നത്. ദുൽഖറും കരോലിനയും മുഹമ്മദ് മക്ബൂൽ മൻസൂറും ചേർന്നാണ് ഗാനം ആലപിച്ചിട്ടുളളത്. റഫീഖ് അഹമ്മദും കരോലിനയും മുഹമ്മദ് മക്ബൂൽ മൻസൂറും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിട്ടുളളത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

ചിത്രത്തിൽ മറ്റൊരു പാട്ടും ദുൽഖർ പാടുന്നുണ്ട്. കേരള മണ്ണിനായ് എന്നു തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മി, ജി.ശ്രീറാം എന്നിവർക്കൊപ്പമാണ് പാടുന്നത്. നല്ലൊരു നടൻ മാത്രമല്ല ഗായകൻ കൂടിയാണെന്നു ദുൽഖർ നേരത്തെതന്നെ തെളിയിച്ചിട്ടുണ്ട്. ചാർളി എന്ന ചിത്രത്തിൽ പാടിയ ‘സുന്ദരിപ്പെണ്ണേ’യും എബിസിഡിയ്ക്കു വേണ്ടി പാടിയ ‘ജോണി മോനേ ജോണി’യും വൻ ഹിറ്റായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ