Uppum Mulakum: ‘ഉപ്പും മുളകും’ നിഷ സാരംഗ് എന്ന അഭിനേത്രിയെ സംബന്ധിച്ച് ഒരു സീരിയൽ അല്ല, ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.

” മുടിയൻ മുതൽ പാറുക്കുട്ടി വരെ ‘ഉപ്പും മുളകി’ലെ കുട്ടികളെല്ലാം എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. ഉപ്പും മുളക് വിട്ട് പോവുന്നത് എനിക്കിപ്പോൾ ആലോചിക്കാൻ കൂടി വയ്യ, എന്റെ കുഞ്ഞുങ്ങളെ പോലെ തന്നെ അത്രയും എനിക്കിഷ്ടമാണ് ആ കുട്ടികളെയും. പാറുക്കുട്ടിയെ കഴിഞ്ഞ ഷെഡ്യൂളിൽ 15 ദിവസത്തോളം കാണാതെ ഇരുന്നപ്പോൾ വല്ലാതെ മിസ്സ് ചെയ്തു,” ‘ഉപ്പും മുളകി’ലെ കുട്ടികളെ കുറിച്ച് സംസാരിക്കുമ്പോൾ നിഷയുടെ വാക്കുകളിലും വാത്സല്യം നിറയുന്നു. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു നിഷ.

ഒരു അമ്മ എന്ന രീതിയിൽ എനിക്ക് ലാളിത്യം നൽകിയതും ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങളോടും സൗഹൃദത്തോടെ ഇടപെടാനും അവരെ സ്നേഹിക്കാനും തനിക്കു കഴിയുമെന്ന ആത്മവിശ്വാസം നൽകിയതും ‘ഉപ്പും മുളകും’ ആണെന്ന് നിഷ പറയുന്നു.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

‘ഉപ്പും മുളകി’ന്റെ ലൊക്കേഷനിൽ നല്ല രസമാണ്. വളരെ സന്തോഷമുള്ളൊരു ക്രൂ ആണ്. എല്ലാവരും സന്തോഷമുള്ള ക്രൂ ആണ്. എന്റെ വീട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ ‘ഉപ്പും മുളകി’ന്റെ ലൊക്കേഷനിലാണ് ഉണ്ടാവാറുള്ളത്. ഇവിടെ വീട്ടിൽ വന്നാൽ മിക്കപ്പോഴും ഞാൻ ഒറ്റയ്ക്കാണ്. മകൾ ഭർത്താവിന്റെ വീട്ടിൽ, ചെറിയ ആൾ ബാംഗ്ലൂരിൽ. ഇടയ്ക്ക് അമ്മയുടെ കൂടെയൊക്കെ പോയി നിന്നാലും അതിനൊരു പരിധിയുണ്ടല്ലോ. എന്റെ ബഹളങ്ങളും സന്തോഷവും സങ്കടവും സ്നേഹവുമെല്ലാം ഉപ്പും മുളകിന്റെ ലൊക്കേഷനിലാണ്,” നിഷ പറയുന്നു.

എവിടെ പോയാലും നിഷ ഇന്ന് തിരിച്ചറിയപ്പെടുന്നത് നീലു എന്ന പേരിലാണ്. നീലുവിനെ പോലെയുള്ള അമ്മയുണ്ടായിരുന്നെങ്കിൽ, നീലുവിനെ പോലെയുള്ള ഒരു മരുമകൾ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ പറഞ്ഞ് സ്നേഹത്തോടെ ‘ഉപ്പും മുളക്’ പ്രേക്ഷകർ ഏതാൾക്കൂട്ടത്തിലും നിഷ സാരംഗിനെ തിരിച്ചറിയുകയും അടുത്തുവന്ന് സംസാരിക്കുകയും ചെയ്യുന്നു.

Read more: Uppum Mulakum: അയര്‍ലൻഡിലെ ആ മകനെ തേടി നീലു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook