തമിഴ്‌ റൊമാന്റിക് മ്യൂസിക് വിഡിയോ ‘ഉൻ കൺകളിൻ’ ഇമ്പമേറിയ സംഗീതം കൊണ്ടും മനോഹരമായ ഛായാഗ്രഹണം കൊണ്ടും പ്രേക്ഷരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ നേടുകയാണ്. അർച്ചന രവിയും ആര്യൻ ഗോകുലും ചേർന്ന് അഭിനയിച്ചിരിക്കുന്ന ഈ വിഡിയോയുടെ ആവിഷ്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആര്യൻ ഗോകുൽ തന്നെയാണ്. ഗോകുൽ ശ്രീകാന്തൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ഗോകുലും ശ്വേത വർഷയുമാണ് ആലപിച്ചിരിക്കുന്നത്. വിഡിയോ ഇപ്പോൾ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്.

മനോഹരമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഈ വിഡിയോയുടെ ഛായാഗ്രഹണം വിനായക് ഗോപാൽ നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ആര്യൻ ഗോകുലും വിവേക് വിജയനും ചേർന്നാണ്. മന്ത്ര പ്രൊഡക്ഷന്റെ കൂടെ ആര്യൻ ഗോകുൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ആര്യൻ ഗോകുൽ തന്നെയാണ് ഈ മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ