മഞ്ജു വാര്യർ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് ഉദാഹരണം സുജാത. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ടീസറിൽ നിറഞ്ഞുനിൽക്കുന്നത് മഞ്ജുവാണ്. ടീസറിന്റെ അവസാനം മംമ്ത മോഹൻദാസിനെയും കാണാം. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ഉദാഹരണം സുജാത.

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫാണ് ഉദാഹരണം സുജാത ഒരുക്കുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നവീ ന്‍ഭാസ്‌കറാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ