സൽമാൻ ഖാൻ നായകനായെത്തുന്ന ട്യൂബ് ലൈറ്റിന്റെ ടീസർ എത്തി. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സൽമാൻ ഖാനാണ് ടീസറിൽ നിറഞ്ഞ് നിൽക്കുന്നത്. ഒരു യുദ്ധത്തിന്റെ അന്തരീക്ഷത്തിൽ തുടങ്ങുന്ന ടീസറിൽ പിന്നീട് കാണുന്നത് സന്തോഷവാനായ സൽമാനെയാണ്. സൽമാൻ ഖാന്റെ സഹോദരനായ സൊഹൈൽ ഖാനെയും നായിക സു സുവിനെയും ടീസറിൽ കാണാം. ഒരുപാട് ആകാംഷയും പ്രതീക്ഷകളും നൽകുന്നതാണ് പുതിയ സൽമാൻ ചിത്രത്തിന്റെ ടീസർ. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിരവധി പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.

തീരുന്നില്ല ട്യൂബ്‌ലൈറ്റിന്റെ വിശേഷങ്ങൾ. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ടെന്നത് പ്രേക്ഷരുടെ പ്രതീക്ഷ ഉയർത്തുന്നതാണ്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്. തന്റെ ട്വിറ്റർ പേജിലൂടെ സംവിധായകൻ കബീർ ഖാൻ തന്നെയാണ് ഷാരൂഖ് ട്യൂബ്‌ ലൈറ്റിലെത്തുന്നുണ്ടെന്ന കാര്യം പങ്ക്‌വച്ചത്.

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയാ​ണ്. യുദ്ധ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജൂൺ 23നാണ് ബോക്‌സ് ഓഫീസിൽ പുതു ചരിത്രമെഴുതാൻ ഈ സൽമാൻ ചിത്രമെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ