സൽമാൻ ഖാൻ ചിത്രം ട്യൂബ്‌ലെറ്റിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൽമാൻ ഖാനും സൊഹെയ്ൽ ഖാനും തമ്മിലുളള സഹോദര സ്നേഹത്തെക്കുറിച്ചുളളതാണ് ഗാനം. നാച് മേരി ജാൻ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കമാൽ ഖാൻ, നാകാഷ് അസീസ്, ദേവ് നേഗി, തുഷാർ ജോഷി എന്നിവർ ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രിതമാണ്.

Read More: നൃത്ത ചുവടുകളുമായി സൽമാൻ ഖാൻ; ട്യൂബ്‌ലൈറ്റിലെ ഗാനമെത്തി

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ് ലൈറ്റ് ഒരുങ്ങുന്നത്. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ട്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്.

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. യുദ്ധ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ