ടൊവിനോ തോമസ് നായകനാവുന്ന തരംഗം ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. രണ്ടു മിനിറ്റിലധികം ദൈർഘ്യമുളളതാണ് വിഡിയോ. കോമഡിയും ആക്ഷനും കലർന്നുളളതാണ് ട്രെയിലർ. ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. ശാന്തി ബാലചന്ദ്രൻ ആണ് ചിത്രത്തിലെ നായിക. മനോജ് കെ.ജയൻ, അലൻസിയർ, ബാലു വർഗീസ്, നേഹ അയ്യർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദയാണ് ടൊവീനോയുടേതായി അവസാനം പുറത്തു വന്ന ചിത്രം. ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ (തമിഴ് – മലയാളം) ചിത്രമായ ‘അഭിയുടെ കഥ, അനുവിന്റെയും’ആണ് ടൊവീനോയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ടോവിനോ തോമസ്‌, പ്രഭു, പിയ ബാജ്പേയ്, രോഹിണി, സുഹാസിനി എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്നു. ബി ആര്‍ വിജയലക്ഷ്മിയും വിക്രം മെഹറയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ധരന്‍ കുമാര്‍. സെപ്റ്റംബര്‍ 22നാണ് റിലീസ് പ്ലാന്‍ ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ