കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ നവമാധ്യമങ്ങളിലും പ്രതിഷേധവും ചര്‍ച്ചയും നടക്കുകയാണ്. പതിവ് പോലെ മിക്ക ട്രോളന്മാരും ഭക്ഷണ സ്വാതന്ത്രത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരെ ട്രോളുകളിലൂടെയാണ് പ്രതികരിച്ചത്. മാത്രമല്ല ഇന്ത്യയുടെ ഏത് കോണിലും ഉള്ള ബീഫ് പ്രേമികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞു.

ഇതിനിടെയാണ് ‘ഗോദ’ ടീമും രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബീഫ് എങ്ങനെ ഉണ്ടാക്കണമെന്നും എങ്ങനെ തിന്നണമെന്നും നായകനായി ടൊവിനോ ‘സ്വാദിഷ്ടമായി’ വിവരിക്കുന്ന വീഡിയോയാണ് ഗോദ ടീം പുറത്തുവിട്ടത്. രസകരമായി ചിത്രീകരിച്ചിരിക്കുന്ന രംഗം ഇതിനകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വി ലൗവ് ബീഫ് എന്ന അടിക്കുറിപ്പോടെയാണ് അജു വര്‍ഗീസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ