ടൊവിനോ തോമസ് നായകനാകുന്ന തമിഴ് സിനിമ ‘അഭിയും അനുവും’ ട്രെയിലർ പുറത്തിറങ്ങി. ബി.ആര്‍.വിജയലക്ഷ്മി ഇരു ഭാഷകളിലായി ഒരുക്കുന്ന ചിത്രം പ്രണയകഥയെ ആസ്പദമാക്കിയുളളതാണ്. പിയ ബാജ്പേയാണ് ചിത്രത്തിലെ നായിക. ചിത്രം മാർച്ച് ഒമ്പതിന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ ‘അഭിയുടെ കഥ അനുവിന്റേയും’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം തമിഴില്‍ ‘അഭിയും അനുവും’ ആണ്. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഇതില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രോഹിണി, മനോബാല എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ