യുവതാരം ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിനറെ ടീസര്‍ എത്തി. 39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ടൊവിനോയെ കൂടാതെ നടൻ സിദ്ദിഖുമുണ്ട്. ഇരുവരും ഒരു ഹിന്ദി ഗാനവും പാടി സിനിമയെ കുറിച്ച് ചർച്ച ചെയ്തുകൊണ്ട് വണ്ടിയിൽ പോകുന്നതാണ് ടീസറിൽ കാണുന്നത്.

Read More: ഓസ്‌കര്‍ ‘സദസ്സി’ല്‍ ടൊവിനോ തോമസും; വിജയികള്‍ക്ക് താരത്തിന്റെ ആശംസകള്‍

സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അനു സിതാരയാണ് ചിത്രത്തിലെ നായിക. പത്രപ്രവർത്തകയായാണ് അനു സിതാര എത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിനു ശേഷം അനു സിതാരയും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലാല്‍, ശ്രീനിവാസന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോസ് ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണമെന്ന് അറിയുന്നു.

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ചെയ്തത് ബിജിബാല്‍ ആണ്. ചിത്രത്തിനിന്റെ ക്യാമറ ചെയ്തത് മധു അമ്പാട്ട് ആണ്. ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. സലിം കുമാറിന് മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്കാരങ്ങള്‍ നേടി ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരി, കുഞ്ഞനന്തന്‍റെ കട എന്നിവയാണ് മറ്റ് സലിം അഹമ്മദ് ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook