ഹോളിവുഡ് നടി ആഞ്ജലീന ജോളി അനശ്വരമാക്കിയ കഥാപാത്രമാണ് ടോംബ് റൈഡറിലെ ലാറാ ക്രോഫ്റ്റ്. ചിത്രത്തിന്റെ പുതിയ ഭാഗത്തിൽ അലീഷ്യ വികന്ദറാണ് ലാറയാകുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. ട്രെയിലറിലെ അലീഷ്യയുടെ പ്രകടനം ആഞ്ജലീനയെ കടത്തിവെട്ടുന്നതാണ്.

ഏഴുവര്‍ഷം മുമ്പ് കാണാതായ തന്റെ പിതാവിനെ തേടിയിറങ്ങുന്ന ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ജപ്പാനിലെ വിജനപ്രദേശങ്ങളിലൊന്നില്‍ തന്റെ പിതാവുണ്ടെന്ന് അവൾ മനസിലാക്കുന്നു. ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി തന്റെ പിതാവിനെ പെൺകുട്ടി തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അടുത്ത വർഷം മാർച്ചിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. രോര്‍ ഉതാഗാണ് ചിത്രത്തിന്റെ സംവിധായകന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook