അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ടോയ്‌ലറ്റ് ഏക്ക് പ്രേം കഥയുടെ ട്രെയിലർ പുറത്തിറങ്ങി. ഏറെ സാമൂഹിക പ്രതിബദ്ധതയുളള ഒരു ആശയവുമായാണ് അക്ഷയ് കുമാർ ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മലമൂത്രവിസർജനത്തിനായി ടോയ്‌ലറ്റുകൾ ഇല്ലാത്ത ഒരു ഗ്രാമത്തെ കുറിച്ച് ഒരു പ്രണയ കഥയുടെ പശ്ചാത്തലത്തിൽ സിനിമ പറഞ്ഞു പോവുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേശവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ ജയയുടെയയും ഇവർ ജീവിക്കുന്ന ഗ്രാമത്തെയും ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.

മൂന്ന് മിനിറ്റ് ദൈർഘ്യമുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. അക്ഷയ് കുമാറാണ് കേശവായെത്തുന്നത്. ഭൂമി പെഡ്‌നേക്കറാണ് ജയയുടെ വേഷത്തിലെത്തുന്നത്. ദിവ്യേന്ദു ശർമ്മ, സുധീർ പാണ്ഡെ എന്നിവരാണ് സിനിമയിലെ മറ്റുളള പ്രധാന വേഷത്തിലെത്തുന്നത്.

സിനിമ സംവിധാനം ചെയ്യുന്നത് ശ്രീ നാരായൻ സിംങ്ങാണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംങ്ങ് നിർവഹിച്ചിരിക്കുന്നതും. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം,ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നത് സിദ്ധാർത്ഥ്-ഗരിമ എന്നിവർ ചേർന്നാണ്. ആഗസ്റ്റ് 11 ന് ചിത്രം തിയേറ്ററിലെത്തും. ഒരു എന്റർടെയ്നർ എന്നതിലുപരി പ്രധാനപ്പെട്ട വിഷയം കൂടെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ടോയ്‌ലറ്റ് ഏക്ക് പ്രേം കഥ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ