വരയൻ പുലികൾ വേട്ടക്കിറങ്ങി​ എന്ന് കേൾക്കുന്നത് ഏവർക്കും​ ഭീതി ഉളവാക്കുന്ന കാര്യമാണ്. ഇരയെ പിടിക്കാനുള്ള വേഗതയും കരുത്തും കടവുകൾക്ക് ആവോളംമുണ്ട്. ഇവരിൽ നിന്ന് രക്ഷപ്പെടുക എന്നത് ശ്രമകരമാണ്. എന്നാൽ ഇരപിടിക്കാൻ എത്തിയ കടുവ ഡ്രോൺ ക്യാമറ പിടിക്കുന്നത് കണ്ടിട്ടുണ്ടോ ?

ചൈനയിലെ ഹൈലോങ്ങ്ജിയാങ്ങ് മേഖലയിലാണ് സംഭവം. കടുവാ കേന്ദ്രത്തിലെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ ഡ്രോൺ ക്യാമറയെയാണ് ഇരയെന്ന് തെറ്റിദ്ധരിച്ച് കടുവകൾ പിടിക്കുന്നത്. തങ്ങൾക്കുള്ള ഭക്ഷണമാണെന്ന് കരുതി കടുവക്കൂട്ടം ഡ്രോൺ ക്യാമറ കടിച്ച് വലിക്കുന്നതും വീഡിയോയിൽ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook