മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം ‘തൃശ്ശിവപേരൂർ ക്ലിപ്തം’ത്തിലെ “മാങ്ങാപ്പൂള്” എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ബിജിബാൽ സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഈ പാട്ട് രചിച്ചിരിക്കുന്നത് പി.എസ്. റഫീഖാണ്.

​നവാഗതനായ രതീഷ് കുമാർ സംവിധാനം നിർവഹിച്ച ‘തൃശ്ശിവപേരൂർ ക്ലിപ്തം’ എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, അപർണ ബാലമുരളി, ശ്രീജിത്ത് രവി, ഇർഷാദ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. പി.എസ്.റഫീഖ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്. എം സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ കൂടെ വൈറ്റ്സാൻഡ്‌സ് മീഡിയ ഹൗസ് പ്രൊഡക്ഷസിന്റെ ബാനറിൽ ഫരീദ് ഖാനും ഷലീൽ അസിസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ