ജര്‍മ്മനിയിലെ കൊളോഗ്നെ മൃഗശാലയില്‍ നടത്തിയ രസകരമായൊരു പരീക്ഷണത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. മൃഗങ്ങള്‍ക്ക് വെളളം നല്‍കുന്ന വലിയൊരു പാത്രത്തിന്റെ അടിയില്‍ ക്യാമറ വെച്ചാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്ഥ മൃഗങ്ങള്‍ എത്തരത്തിലാണ് വെളളം കുടിക്കുന്നതെന്ന് മനസ്സിലാക്കാനും മൃഗങ്ങള്‍ക്ക് വെളളം നല്‍കുന്നതിന്റെ പ്രാധാന്യം തുറന്നു കാട്ടാനും വേണ്ടിയായിരുന്നു ഇത്തരത്തിലൊരു പരീക്ഷണം.

സിഹം, കടുവ, ജിറാഫ്, ചിമ്പാന്‍സി, ആട്, തുടങ്ങി വ്യത്യസ്ത വിഭാഗത്തില്‍ പെട്ട മൃഗങ്ങളും വെളളം കുടിക്കാന്‍ എത്തിയിരുന്നു. ഓരോ മൃഗത്തിനും വെളളം കുടിക്കുന്നതില്‍ ഓരോ ശൈലി. പോരാത്തിന് വെളളത്തില്‍ പ്രതിബിംബം കാണുമ്പോഴുളള പെരുമാറ്റവും വ്യത്യസ്തം. നേരത്തേ ഇതേ മൃഗശാലയില്‍ തന്നെ മറ്റൊരു പരീക്ഷണവും നടത്തിയിരുന്നു. മൃഗങ്ങള്‍ക്ക് മുമ്പില്‍ കണ്ണാടി കൊണ്ടുവെച്ചായിരുന്നു അന്നത്തെ പരീക്ഷണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ