യുസി ബെർക്ലിയിലെ ബിരുദദാന ചടങ്ങിൽ നടത്തിയ ഒറ്റ പ്രസംഗം മതി 23 കാരനായ സിഖ് വിദ്യാർഥി അംഗദ് സിങ് പാണ്ട എന്നെന്നും ഓർമിക്കപ്പെടാൻ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ലിയിലെ ലീഡർഷിപ് അവാർഡ് നേടിയ അംഗദ് അവാർഡ് വേദി ഉപയോഗിച്ചത് ലോകം നേരിടുന്ന പലവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനാണ്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയാണ് അംഗദ്.

ലോകത്തിന്റെ നന്മയ്ക്കായി എല്ലാവരും ഒരുമിച്ചുനിന്ന് പോരാടണമെന്ന് അംഗദ് വിദ്യാർഥികളോടായി പറഞ്ഞു. ഞാൻ, നീ എന്നു ചിന്തിക്കാതെ നമ്മളെല്ലാം ഒന്ന് എന്ന ചിന്തയോടെ നല്ലൊരു ലോകം സ്വപ്നം കാണണമെന്നും അംഗദ് പറഞ്ഞു. ഓരോരുത്തരും തീർച്ചയായും കേട്ടിരിക്കണം അംഗദിന്റെ ഈ പ്രസംഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ