കാലിഫോര്‍ണിയ: മെയ് 19നാണ് കാലിഫോര്‍ണിയയിലെ ഷാഫ്റ്റര്‍ പൊലീസ് ഒരു മോഷണശ്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ആയിരക്കണക്കിന് പേരു കണ്ട ഈ വീഡിയോയെ മനോഹരം എന്നാണ് നിരവധി പേര്‍ വിശേഷിപ്പിച്ചത്. മോഷണത്തെ മനോഹരമെന്ന് വിശേഷിപ്പിച്ചത് ആരാണെന്ന് ചോദിക്കും മുമ്പ് മോഷ്ടാവ് ആരാണെന്ന് ചോദിക്കുന്നതാവും ഉചിതം.

വെള്ളയും ചാരനിറവും നിറത്തിലുള്ള ഒരു നായയാണ് കടയില്‍ നിന്നും റൊട്ടി മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. മെയ് 17ന് കാലിഫോര്‍ണിയയിലെ ഒരു കടയിലാണ് മോഷണശ്രമം നടന്നതെന്ന് ഷാഫ്റ്റര്‍ പൊലീസ് വ്യക്തമാക്കുന്നു.

കടയിലെ ജീവനക്കാരന്‍ നായയെ പിടികൂടി വിട്ടയച്ചെങ്കിലും പിറ്റേന്നും ഇത് മറ്റൊരു നായയോടൊപ്പം കടയിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഇത്തവണ രണ്ട് നായകളേയും പൊലീസ് വലയിലാക്കി. തുടര്‍ന്ന് നായ്ക്കളെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ