ന്യൂഡെല്‍ഹി: ഭീകരാക്രമണങ്ങളുടെ പേരില്‍ അമേരിക്കയിലും, ഫ്രാന്‍സിലും ഇങ്ങ് ഇന്ത്യയിലും വരെ ഇസ്ലാമോഫോബിയയുടെ വേരുകള്‍ പടര്‍ന്നു പിടിച്ചു കഴിഞ്ഞു. ഇസ്ലാം ആയതിന്റെ പേരില്‍ മാത്രം പലപ്പോഴും ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും മുസ്ലിം സമൂഹം ഇരകളാകുന്നുമുണ്ട്. അസഹിഷ്ണുതയുടേയും തീവ്ര ഹിന്ദുത്വ വാദങ്ങളുടേയും ഇരകളായി കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം മുസ്ലിംങ്ങള്‍ ഇരകളായതും നാം കണ്ടു. ദാദ്രി സംഭവത്തിലും ആമിര്‍ ഖാന്‍ അടക്കമുള്ളവര്‍ക്കെതിരെ ‘പാകിസ്താനിലേക്ക് പോ’ എന്ന അശ്ലീല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതും ഈ അടുത്തകാലത്താണ്. ഇന്ത്യന്‍ മുസ്ലീം, ഹിന്ദുസ്ഥാനി മുസല്‍മാന്‍ തുടങ്ങി മുസ്ലീങ്ങളെ സംബന്ധിച്ച് സവര്‍ണ ഹിന്ദുത്വത്തിന്റെ വര്‍ഗീയ മുന്‍വിധിയോടെയുള്ള ധാരണകളെ പൊളിച്ചെഴുതിയ ഒരു കവിതയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. യുവകവി ഹുസൈന്‍ ഹൈദരിയുടെ ഹിന്ദുസ്ഥാനി മുസല്‍മാന്‍ എന്ന കവിത നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook