മോഷ്ടിച്ച ടിവി വാഹനത്തിൽ കയറ്റാൻ കഴിയാതെ പരാജയപ്പെട്ട കള്ളന്മാർ തിരികെ വീട്ടിൽ കൊണ്ടുവച്ചു. മോഷ്ടിച്ച വാഹനവുമായാണ് കള്ളന്മാർ എത്തിയത്. ഈ വാഹനത്തിൽ മോഷ്ടിച്ച ഫ്ലാറ്റ് സ്ക്രീൻ ടിവി കയറ്റാൻ കഴിയാതെ വന്നതോടെയാണ് ടിവി തിരികെ വീട്ടിൽ വച്ചിട്ട് പോയത്. ടെക്സസിൽ നടന്ന രസകരമായ സംഭവത്തിന്റെ വീഡിയോ ഡാലസ് പൊലീസ് ഡിപ്പാർട്മെന്റാണ് പുറത്തുവിട്ടത്.

വീഡിയോയിൽ കാണുന്നവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. കള്ളന്മാർ വീട്ടിലേക്ക് കടക്കുന്നതും ടിവിയുമായി വരുന്നതും വീഡിയോയിൽ കാണാം. എസ്‌യുവിയിൽ ടിവി കയറ്റാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ ടിവി മടക്കി കൊണ്ട് വച്ചു. വീഡിയോയിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമാണ്. പക്ഷേ ഇതുവരെയും ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook