“ആലപ്പുഴ സോങ്” എന്ന ‘തീരം’ത്തിന്റെ പ്രോമോ ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ തരംഗമാവുകയാണ്. ആലപ്പുഴയെ കുറിച്ച് വർണിക്കുന്ന പാട്ട് അഫ്സൽ യുസുഫിന്റെ സംഗീതത്തിൽ അജി കാറ്റൂറാണ് രചിച്ച് ആലപിച്ചിരിക്കുന്നത്.

നിയാ അബുബക്കർ, റിയോ സ്കോട്ട്, വിഷ്ണു എസ് രാജൻ, നിദാദ്‌ കെ എൻ, തേജസ് സതീശൻ എന്നിവർ ചേർന്നാണ് വിഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹെലികാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് വിഷ്ണു വാസുദേവൻ, അരുൺ അശോക്, സുരേഷ് എന്നിവരാണ്. തേജസ് സതീശൻ വിഡിയോയുടെ ചിത്രസംയോജനവും കളർ ഗ്രേഡിങ്ങും നിർവഹിച്ചിരിക്കുന്നു.

സഹീദ് അറാഫത്ത് സംവിധാനം നിർവഹിച്ച ‘തീരം’, അനശ്വരനടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്. മരിയ യോഹന്നാൻ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് ‘തീരം’ നിർമിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ