ബോളിവുഡിലും കോളിവുഡിലും പേരെടുത്ത സംവിധായകൻ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. നാലു കഥകൾ പറയുന്ന ചിത്രമാണ് സോളോ. നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുൽഖറിന് നാലു നായികമാരാണ് ചിത്രത്തിലുളളത്. ആര്‍തി വെങ്കിടേഷ്, സായി ധന്‍സിക, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. ചിത്രത്തിലെ ഒരു കഥയായ വേൾഡ് ഓഫ് രുദ്രയുടെ മേക്കിങ് വിഡിയോ പുറത്തുവന്നിട്ടുണ്ട്.

മണിരത്‌നത്തിന്റെ സംവിധാന സഹായിയായിരുന്നു ബിജോയ് നമ്പ്യാര്‍. മോഹന്‍ലാല്‍ അഭിനയിച്ച നിശബ്ദ ഹ്രസ്വചിത്രമായ റിഫ്ളക്ഷനിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിക്രം, നീൽ നിഥിൻ മുകേഷ്, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തമിഴിലും ഹിന്ദിയിലുമായി ഡേവിഡ് എന്ന ചിത്രമൊരുക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ