ലണ്ടന്‍: വിദേശ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രോള്‍ വിട്ടൊഴിഞ്ഞു നേരമില്ല. ആദ്യം വന്ന ട്രോളുകള്‍ പോര്‍ച്ചുഗലില്‍ ഫോട്ടോഗ്രാഫര്‍മാര്‍ വരുന്നതുവരെ കാറില്‍ നിന്ന് ഇറങ്ങാത്ത മോദിയെ പരിഹസിച്ചുകൊണ്ടായിരുന്നു. ആ ട്രോളുകള്‍ തീരുന്നതിനു മുന്നെ തന്നെ നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി.

തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ മോദി ആലിംഗനം ചെയ്യുന്ന ഫൊട്ടോകളും വിഡിയോകളും അടുത്ത നിര ട്രോളുകള്‍ക്ക് വഴിയൊരുക്കി. ആ ട്രോളില്‍ പങ്കാളിയായിരിക്കുകയാണ് ബ്രിട്ടീഷ് പത്രമായ ദി ഇന്‍ഡിപെന്‍ഡും. മോദിയുടെ ആലിംഗനവും ഹസ്തദാനവുമാണ് മികച്ചൊരു പശ്ചാത്തല സംഗീതം സഹിതം ദി ഇന്‍ഡിപെന്‍ഡ് അവരുടെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹസ്തദാനം കഴിഞ്ഞിട്ടും കൈ ഒഴിയാന്‍ തയ്യാറാവാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്ലോ മോഷനില്‍ കാണിക്കുവാനും ദി ഇന്‍ഡിപെന്‍ഡ് മറന്നില്ല.
വിഡിയോയ്ക്ക് കീഴെയുള്ള കമന്റുകളും ശ്രദ്ധേയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook