രാഹുൽ മാധവ് ചിത്രം ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’യിലെ ആദ്യ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു. “കണ്ണാന്തളിർ” എന്ന് തുടങ്ങുന്ന ഈ ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. അനിൽ പനച്ചൂരാന്റെ വരികൾക്ക് വിശ്വജിത് ഈണം പകർന്നിരിക്കുന്നു.

ഗോവിന്ദ് വരാഹ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മധു, റിസബാവ, ശ്രവ്യ, നീന കുറുപ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, അസീസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കിഷൻ സാഗർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബുവാണ്‌ ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ