മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക് 247, കുട്ടികളുടെ ചിത്രമായ ‘പിള്ളേഴ്സി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. “സൈക്കിൾ ” എന്ന ഗാനം ജിനാസിന്റെ വരികൾക്ക് അഖിൽ പി സംഗീതം നൽകിയിരിക്കുന്നു. അഭിഷേകാണ് ഗാനം ആലപിച്ചിരിക്കുന്നത്

നവാഗതനായ ജിനാസ് കാക്കഞ്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പിള്ളേഴ്സി’ൽ ബാലതാരങ്ങളായി ആകാശ്, അഫ്‌സല്‍, അരുണിമ, സുരഭി എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം രതീഷ് ഒമാനൂറും ചിത്രസംയോജനം ലാലു കിഴക്കേവീട്ടിലുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുമേഷ് പരമേശ്വരന്റേതാണ്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. വണ്‍ലൈന്‍ ഫിലിംസിന്റെ ബാനറിൽ ജിനാസാണ് ‘പിള്ളേഴ്സ്’ നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ