ഹാർവാർഡ് സർവകലാശാലയിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഫെയ്സ്ബുക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്ഥാപിച്ച മാർക്ക് സുക്കർബെർഗ് എന്ന ചെറിപ്പക്കാരന്റെ കഥ നമുക്കെല്ലാവർക്കുമറിയാം. എന്നാൽ അതിനും മുൻപ് ഡിഗ്രി പഠനത്തിനായി പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചപ്പോൾ തുള്ളിച്ചാടിയ കൗമാരക്കാരനായ സുക്കർബെർഗിനെ നമുക്ക് പരിചയം കുറവായിരിക്കും.

സുക്കർബർഗ് തന്നെയാണ് തന്റെ വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 15 വർങ്ങൾക്ക് മുൻപ് 2002ൽ എടുത്ത വീഡിയോ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തനിക്ക് അഡ്മിഷൻ ലഭിച്ചെന്ന ഇ മെയിൻ വായിച്ച് സന്തോഷം കൊണ്ട് മതിമറക്കുന്ന സുക്കർബെർഗിനെയാണ് വീഡിയോയിൽ കാണാനാവുക. തന്റെ അച്ഛൻ തന്നെയാണ് ഈ വീഡിയോയുടെ പിന്നിലെന്നും സുക്കർബെർഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു. അഡ്മിഷൻ ലഭിച്ചപ്പോൾ തുള്ളിച്ചാടിയ ഇതേ സുക്കറണ്ണൻ തന്നെയാണ് രണ്ട് വർഷങ്ങൾക്ക് ശേഷം ഡിഗ്രി പൂർത്തിയാക്കാതെ ഇറങ്ങി വന്ന് ഫെയ്സ്ബുക്കിന് രൂപം നൽകിയത് എന്നത് ചരിത്രം.

ഈ വീഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്തതിന് ഒരു കാരണമുണ്ട്. അന്ന് മുഴുവനാക്കാതെ ഉപേക്ഷിച്ച ഡിഗ്രിക്ക് പകരം അടുത്തയാഴ്ച ഹാർവാർഡ് സർവകലാശാല സുക്കർബെർഗിന് ഹോണററി ഡിഗ്രി നൽകുകയാണ്. ഇതിനു മുന്നോടിയായാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ സുക്കർബെർഗ് വീഡിയോ പുറത്ത് വിട്ടത്. വെറും 15 മണിക്കൂറിനുള്ളിൽ 33 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ