കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തില്‍ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ആദ്യ ഗാനം എത്തി. ജാതിക്കാ തോട്ടം എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബ് ട്രെൻഡിങിൽ മൂന്നാമതാണ്.

സൗമ്യാ രാമകൃഷ്ണനും ദേവദത്ത് ബിജിപാലും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ സുഹൈൽ കോയയാണ്.

ഒരു സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അധ്യാപകനായാണ് വിനീത് എത്തുന്നത്. അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook