ഹാര്‍വി കൊടുങ്കാറ്റും പേമാരിയും വെളളത്തിനടിയിലാക്കിയ ഹൂസ്റ്റണില്‍ നിന്നുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഹൂസ്റ്റണിലുണ്ടായ കനത്ത പേമാരിയില്‍ പുഴകളും കനാലുകളും കവിഞ്ഞൊഴുകിയതോടെയാണ് വീടുകളും നിരത്തുകളും വെളളത്തിനടിയിലായത്.

മിക്കയിടത്തും നെഞ്ചോളം വെളളം കെട്ടി നില്‍ക്കുമ്പോഴാണ് വീനകത്ത് നിറഞ്ഞ വെളളത്തില്‍ നിന്നും മീന്‍ പിടിക്കുന്ന തന്റെ പിതാവിന്റെ വീഡിയോ യുവതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. വിവിയാന സല്‍ദാനയാണ് മീന്‍പിടിത്തത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. ‘ഭക്ഷണം വീട്ടിനകത്ത് വരുമ്പോള്‍ എന്തിന് അത് തേടി പുറത്തുപോകണം’ എന്ന അടിക്കുറിപ്പോടെയാണ് വിവിയാന വീഡിയോ പോസ്റ്റ് ചെയ്തത്.

ഷര്‍ട്ടില്ലാതെ പിതാവ് മീന്‍ പിടിക്കുമ്പോള്‍ ചിരിച്ച് ആര്‍ത്തുവിളിക്കുന്ന വിവിയാനയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. കഷ്ടപ്പാട് നിറഞ്ഞ സന്ദര്‍ഭത്തിനിടയിലും അതിനെ നന്നായി കൈകാര്യം ചെയ്യുന്ന കുടുംബത്തിന്രെ ശ്രമത്തെ സോഷ്യല്‍മീഡിയ വാനോളം പുകഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ