പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ മ്യൂസിക് വിഡിയോ യൂട്യൂബിൽ തരംഗമാകുന്നു. ലുക്ക് വാട് യൂ മെയ്ഡ് മീ ഡൂ എന്ന വിഡിയോ അപ്‌ലോഡ് ചെയ്ത് 24 മണിക്കൂറിനകം 43 മില്യൻ പേരാണ് കണ്ടത്. തങ്ങളുടെ ചരിത്രത്തിൽതന്നെ ഇത് ആദ്യമാണെന്നാണ് യൂട്യൂബ് പറയുന്നത്. ദക്ഷിണ കൊറിയന്‍ ഗായകനായ സൈയുടെ ‘ജെന്റിൽമാൻ’ ആൽബമാണ് ഇതിനു മുൻപ് അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കം നിരവധി പേർ കണ്ട വിഡിയോ. ആദ്യ 24 മണിക്കൂറിൽ ഓരോ മിനിറ്റിലും 30,000 പേർ വീതമാണ് ടെയ്‌ലറിന്റെ വിഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ