വിജയ് ദേവരക്കൊണ്ട നായകനാകുന്ന പുതിയ ചിത്രമായ ടാക്സിവാലയുടെ ട്രെയിലറിന് മികച്ച പ്രതികരണം. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലര്‍ 15 ലക്ഷത്തിലധികം ആളുകളാണ് ഇതോടകം കണ്ടു കഴിഞ്ഞത്. 55,000ത്തില്‍ അധികം ലൈക്കുകളും ട്രെയിലറിനുണ്ട്. രാഹുല്‍ സന്‍കൃത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രിയങ്ക ജവല്‍ക്കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാര്‍. ചിത്രം ഒരു ഹൊറര്‍ കോമഡിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷോപ്പിങ് മാളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി ചെയ്തിരുന്ന ഹീറോ, ഒടുവില്‍ നടുവേദന കാരണം ആ ജോലി ഉപേക്ഷിക്കുകയും ടാക്‌സി ഡ്രൈവറാകാന്‍ തീരുമാനിക്കുകയുമാണ്. ജോലിക്കിടയില്‍ നായികയെ പരിചയപ്പെടുകയും എന്നാല്‍ അപ്രതീക്ഷിതമായി തന്റെ ടാക്‌സിയുടെ നിയന്ത്രണം ഒരു അദൃശ്യ ശക്തി ഏറ്റെടുക്കുന്നതോടെ ഇയാളുടെ ജീവിതം ഗതിമാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റ കഥ.

മലയാള സംഗീത സംവിധായകന്‍ ജേക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത്. കല്ല്യാണി, മധുനന്ദന്‍, രവിപ്രകാശ്, സിജു മേനോന്‍, വിഷ്ണു എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. യു. വി. ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ 17-ന് പ്രദര്‍ശനത്തിനെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook