നാമക്കല്‍: ആഞ്ജനേയര്‍ ക്ഷേത്രത്തില്‍ പൂജാ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കവെ 11 അടി ഉയരത്തില്‍ നിന്നു വീണ് പൂജാരി മരിച്ചു. 18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയില്‍ പൂജകള്‍ നടത്തുകയായിരുന്നു അദ്ദേഹം. നാമക്കലിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണിത്. പുറത്തു നിന്ന് നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. 18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയെയാണ് വിശ്വാസികള്‍ ആരാധിക്കുന്നത്. ആയിരത്തില്‍ അധികം ഭക്തരാണ് ഓരോ ദിവസവും ക്ഷേത്രത്തില്‍ എത്തുന്നത്.

ഞായറാഴ്ചയാണ് വെങ്കടേഷ് (53) എന്ന പൂജാരി തുളസിമാല പ്രതിഷ്ഠയില്‍ ചാര്‍ത്താനായി കയറിയത്. ഭക്തര്‍ നല്‍കുന്ന തുളസി മാലകളാണ് പ്രതിഷ്ഠയില്‍ ചാര്‍ത്തുന്നത്. ഇതിനിടയിലാണ് കാല്‍ തെറ്റി അദ്ദേഹം താഴെ വീണത്. കല്ലുകൊണ്ടുണ്ടാക്കിയ 11 അടി ഉയരമുള്ള ഏണിയിലാണ് അദ്ദേഹം കയറി നിന്നത്. അവിടെ നിന്നുകൊണ്ട് പ്രതിഷ്ഠയുടെ കഴുത്തില്‍ തുളസിമാല ചാര്‍ത്തുകയായിരുന്നു. അതിനിടെ കാല്‍ തെറ്റി നിലത്തേയ്ക്കു വീണു. അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.

ഉടന്‍ തന്നെ വെങ്കടേഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവിൽ കഴിയുകയായിരുന്ന വെങ്കടേഷ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ