അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാര’യുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. മുകേഷ് ചാബ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാക്കളായ ഫോക്സ് സ്‌റ്റാർ സ്റ്റുഡിയോസ് ആണ് ഗാനം റിലീസ് ചെയ്തത്.

‘ഈ ഗാനം സ്പെഷല്‍ ആണ്. സുശാന്ത് സിംഗ് രാജ്പുതുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആദ്യ ഗാനം. ആദ്യ ഷോട്ട് തന്നെ ഗംഭീരമാക്കിയ സുശാന്ത് എന്നോട് സമ്മാനമായി ആവശ്യപ്പെട്ടത് എന്റെ വീട്ടില്‍ നിന്നുള്ള ഭക്ഷണമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു, നിന്നെ കുറെയും കൂടി ഊട്ടണമായിരുന്നു എന്ന്, ചേര്‍ത്ത് പിടിക്കണമായിരുന്നു എന്ന്…’ സംഗീത മാന്ത്രികൻ ഏ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ ‘ദില്‍ ബേചാര’യുടെ ടൈറ്റില്‍ ട്രാക്കിന് നൃത്തസംവിധാനം നിര്‍വ്വഹിച്ച ഫറാ ഖാന്‍ പറഞ്ഞു.

 

നേരത്തേ റിലീസ് ചെയ്ത ‘ദിൽ ബേചാര’ യുടെ ട്രെയിലർ ഹോളിവുഡ് ചിത്രമായ ‘അവഞ്ചേഴ്‌സിനെ’ പന്നിലാക്കി വൈറലായി മുന്നേറുകയാണ്. നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത ‘ദിൽ ബേചാര’ ജൂലൈ 24 -നു ഡിസ്‌നി+ഹോട്സ്റ്റാർ വി ഐ പി, ഒടിടി പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്.

Read Here: സുശാന്തിനെ കൊഞ്ചിച്ച് സുബ്ബലക്ഷ്മി അമ്മ; ഇക്കുറി അസൂയ തോന്നിയില്ലെന്ന് സൗഭാഗ്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook