സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാര’ ജൂലൈ 24 -നു ഡിസ്‌നി+ഹോട്സ്റ്റാർ വി ഐ പി യിലൂടെ ഒ ടി ടി റിലീസിന് തയ്യാറെടുത്തിരിക്കവേ ചിത്രത്തിലെ മറ്റൊരു ഡ്യുയറ്റ് ഗാനത്തിന്റെ വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്. ഏ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തി സുശാന്ത് സിംഗ് രാജ്പുതും പുതുമുഖ നായിക സഞ്ജനാ സംഘിയും ചുവടു വെച്ച, പാരിസ് നഗരത്തിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ‘ഖുൽകെ ജീനേ കാ’ എന്ന റൊമാന്റിക് ഗാന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

Read more: നാനീ നാനീ എന്നു വിളിച്ച് ഒപ്പം കൂടിയിരുന്ന കുട്ടി, അവനെന്തിന് ഇത് ചെയ്തു?

ലളിതസുന്ദരമായി ജീവിക്കേണ്ടതെങ്ങനെ എന്നാണ് ഈ ഗാനം പറയുന്നത്. യു ട്യൂബിൽ റിലീസ് ചെയ്‌ത്‌ ഇരുപത്തി നാലു മണിക്കൂറിനകം തന്നെ ഈ ഗാനവും ഒമ്പതു മില്യൺ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കയാണ്. അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് ആരാധക മനസ്സുകളിൽ മരണമില്ലാതെ ജീവിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ഗാനത്തിന്റെ വിജയവും.

Read more: അവനെ നഷ്ടപ്പെടുംവരെ എനിക്കതിന്റെ അർഥം അറിയില്ലായിരുന്നു: സുശാന്തിന്റെ നായിക

സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനും അഭിനയിക്കുന്നുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.

സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിച്ചത്. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറുും റെക്കോർഡ് വ്യൂസും ലൈക്കും കരസ്ഥമാക്കിയിരുന്നു. ജൂലൈ ആറാം തിയ്യതി നാലുമണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ 4.8 മില്യൺ ലൈക്കും 21 മില്യൺ വ്യൂസുമാണ് ട്രെയിലർ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാം സ്ഥാനത്താണ് ‘ദിൽ ബെച്ചാര’ ട്രെയിലർ. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ’യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്. ‘അവഞ്ചേഴ്സി’ന്റെ യൂട്യൂബ് ട്രെൻഡിംഗിലെ റെക്കോർഡാണ് ‘ദിൽ ബെച്ചാര’ തകർത്തിരിക്കുന്നത്.

Read more: നിന്റെ തമാശകൾ കേട്ട് ചിരിക്കണം, വഴക്കടിക്കണം; സുശാന്തിന്റെ ഓർമകളിൽ സഞ്ജന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook