സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന എൻജികെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രാഷ്ട്രീയ പശ്ചാത്തലത്തിലുളള സിനിമയാണ് എൻജികെ എന്നാണ് ടീസറിൽനിന്നും മനസ്സിലാകുന്നത്. നന്ദ ഗോപാലൻ കുമരൻ എന്ന ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തിന്റെ ചുരുക്കെഴുത്താണ് എൻജികെ.

സായി പല്ലവി, രാഹുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആർ പ്രകാശ് ബാബു ആന്റ് എസ്.ആർ.പ്രഭുവും ചേർന്നാണ് നിർമ്മാണം. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്‌തമായ വിഷയങ്ങൾ ഏറ്റെടുത്തിട്ടുളള സംവിധായകൻ സെൽവരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ൽ പുറത്തിറങ്ങിയ രണ്ടാം ഉലകം ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ