സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ചിത്രം കുട്ടന്‍ പിള്ളയുടെ ശിവരാത്രിയുടെ ട്രെയിലറെത്തി. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 50 വയസുള്ള പോലീസുകാരനായാണ് സുരാജ് വേഷമിടുന്നത്. ഉപ്പും മുളകും ഫെയിം ബിജു സോപാനവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

ഏഞ്ചല്‍സ് എന്ന ചിത്രത്തിന് ശേഷം ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയനോര ആദ്യമായി സംഗീത സംവിധാന രംഗത്തേക്കു കടക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സയനോരയ ഒരുക്കിയ ചക്കപ്പാട്ടും, സുരാജ് പാടിയ എന്റെ ശിവനേ എന്ന പാട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ