സിസിടിവി ക്യാമറകളാണ് ഏറ്റവും ദുരൂഹവും വിചിത്രവുമായ ചില ദൃശ്യങ്ങൾ പുറംലോകത്തെത്തിക്കാറുളളത്. ഇതിൽ ചിലതൊക്കെ നട്ടെല്ലില്ലൂടെ വെളളിടി പായിക്കും വണം അമ്പരപ്പുളവാക്കുന്നവയാണ്.

ഇത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. റോഡ് മുറിച്ചുകടക്കാൻ ഒരു പെൺകുട്ടി ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ സമയത്ത് രണ്ട് കാറുകൾ പെൺകുട്ടിക്ക് നേരെ പാഞ്ഞെത്തുന്നുണ്ട്.

ആദ്യത്തെ കാറിനെ പെൺകുട്ടി അനായാസം മറികടക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ കാർ പെൺകുട്ടിയുടെ കാഴ്ചയിൽ പെട്ടിരുന്നില്ല. ആനിമേഷൻ ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയിച്ച ഒരു സൂപ്പർഹീറോയിക് നീക്കത്തിലൂടെ ആരോ ഒരാൾ അപകടത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിക്കുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.

കാറിന് മുന്നിൽ നിന്നും പെൺകുട്ടിയെ എടുത്ത് ഞൊടിയിടയിൽ റോഡിന്റെ മറുവശത്ത് എത്തിച്ച ശേഷം ഇയാൾ പെട്ടെന്ന് ഇവിടെ നിന്നും മാറുന്നു.

കാറിൽ നിന്നും പുറത്തിറങ്ങുന്ന ഡ്രൈവർ എന്താണ് സംഭവിച്ചതെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുന്നുണ്ട്. പെൺകുട്ടി റോഡിന്റെ മറുവശത്ത് തളർന്നിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അനവധി ചോദ്യങ്ങളുയർത്തുന്നുണ്ട് ഈ വിഡിയോ. എന്നാൽ അതിന് പിന്നിലെ യാഥാർത്ഥ്യം ഇപ്പോഴും വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ