കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാനങ്ങളിലൊന്നാണ് ‘മധുരരാജ’യിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്. ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്നു തുടങ്ങുന്ന ആ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മധുരരാജയിലെ തന്റെ ഗാനം ഏറ്റെടുത്ത ആരാധകര്‍ക്കും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഗാനത്തിന് ചുവടുവെക്കുകയും തന്റെ ഇന്‍ട്രോയ്ക്ക് ആര്‍പ്പു വിളിക്കുകയും ചെയ്യുന്ന ആരാധകർക്കും നേരത്തെ സണ്ണി ലിയോണ്‍ നന്ദി പറഞ്ഞിരുന്നു.

Also Read: നന്ദി മമ്മൂക്ക: ‘മധുരരാജ’യ്ക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമെന്നവണ്ണം എത്തിയ ‘മധുരരാജ’. ‘പോക്കിരി രാജ’ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ ‘മധുരരാജ’, ആദ്യഭാഗത്തേക്കാൾ മികവു പുലർത്തുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

Also Read: ‘മധുരരാജ’യ്ക്ക് മുമ്പായി സണ്ണി ലിയോണ്‍ മമ്മൂട്ടിയെക്കുറിച്ച് ഗവേഷണം തന്നെ നടത്തി

മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വിലയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ‘മധുരരാജ’. ആദ്യ ഭാഗത്തേക്കാൾ മാസ്സും ആക്ഷനുമാണ് രണ്ടാം ഭാഗത്തിന്റെ പ്രത്യേകത. രാജയുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഡബിള്‍ സ്‌ട്രോങ് അല്ല, ട്രിപ്പിള്‍ സ്‌ട്രോങ്’ ആണ് ചിത്രം. ചിത്രത്തിന് മൂന്നാം ഭാഗം – ‘മിനിസ്റ്റര്‍ രാജ’ വരുന്നു എന്ന സൂചനകളോടെയാണ് ‘മധുരരാജ’ അവസാനിക്കുന്നത്.

ഇന്ത്യയ്ക്കകത്തും പുറത്തുമായി 840 സ്ക്രീനുകളില്‍ ആണ് ’മധുരരാജ’ ആദ്യദിനത്തിൽ റിലീസിനെത്തിയത്. ‘പുലിമുരുക’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്.

Also Read: Mammootty’s Madhuraraja Movie Review: ‘മധുരരാജ’യെന്ന ഉത്സവചിത്രം, റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook