വരുൺ ധവാനും അനുഷ്ക ശർമ്മയും ഒന്നിക്കുന്ന ‘സൂയി ദാഗ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുളളത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ചിത്രത്തിൽ വരുണും അനുഷ്കയും അവതരിപ്പിക്കുന്നത്.

സ്വയം തൊഴിൽ ചെയ്ത വിജയം കൈവരിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശരത് ഖത്തരിയ ആണ് ചിത്രത്തിന്റെ സംവിധായകൻ. സെപ്റ്റംബർ 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

‘ഒക്ടോബർ’ ആയിരുന്നു വരുൺ ധവാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സഞ്ജുവിലാണ് അനുഷ്കയെ കണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ