അതിഥി റാവു ഹൈദരിയും ജയസൂര്യയും ഒന്നിക്കുന്ന ‘സൂഫിയും സുജാതയും’ സിനിമയിലെ ആദ്യ ഗാനമെത്തി. വാതിക്കല് വെളളരിപ്രാവ് എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അർജുൻ കൃഷ്ണയും നിത്യ മാമ്മനും സിയ ഉൾ ഹഖും ചേർന്നാണ്. എം.ജയചന്ദ്രനാണ് സംഗീതം.

Read Also: പ്രണയവും സംഗീതവും നിറയുന്ന ‘സൂഫിയും സുജാതയും’; ട്രെയിലർ

സംസാരശേഷിയില്ലാത്ത സുജാതയ്ക്ക് (അതിഥി റാവു ഹൈദരി) സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. അതിഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്. ‘സൂഫിയും സുജാതയും’ ജൂലൈ 3 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook