അടുത്തകാലത്ത് ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ എല്ലാതരം പ്രേക്ഷരും ഒരുപോലെ ഹൃദയത്തിലേറ്റുവാങ്ങിയ ചിത്രമായിരുന്നു നവാഗതനായ സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’. സിനിമ കണ്ടിറങ്ങിയവരെല്ലാം കാത്തിരിക്കുകയായിരുന്നു ‘കിനാവു കൊണ്ടൊരു കളിമുറ്റം’ എന്ന വീഡിയോ ഗാനത്തിനായി.

കാത്തിരിപ്പുകള്‍ക്കു വിരാമമിട്ടുകൊണ്ട് പാട്ടിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം പകര്‍ന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ഇമാം മജ്ബൂറും നേഹ എസ്.നായരും ചേര്‍ന്നാണ്.

സാമുവല്‍ റോബിന്‍സണ്‍ എന്ന ഫുട്‌ബോള്‍ കളിക്കാരന്‍ മലപ്പുറം സ്വദേശികളുമായി അടുക്കുന്നതും അവരുടെ ബന്ധം ദൃഢമാകുന്നതുമെല്ലാമാണ് ഗാനരംഗത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഷഹബാസ് അമന്‍ പാടിയ ‘ഏതുണ്ടെട കാല്‍പന്തല്ലാതെ’ എന്ന ഗാനത്തിനും ഏറെ പ്രേക്ഷക പ്രശംസ കിട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ