‘കാതലൻ’ സിനിമയിലെ ‘മുക്കാല മുക്കാബല’ ഗാനം പുനരാവിഷ്കരിച്ച് പ്രഭുദേവ. വരുൺ ധവാനും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ‘സ്ട്രീറ്റ് ഡാൻസർ 3ഡി’ സിനിമയിലാണ് ഗാനത്തിന്റെ പുത്തൻ വെർഷൻ. എ.ആർ.റഹ്മാൻ സംഗീതം പകർന്ന ഒർജിനൽ ഗാനം തനിഷ്ക് ബാഗ്ചിയാണ് പുതിയ വെർഷനിൽ ഒരുക്കിയത്.

Read Also: ‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ നിന്ന് മമ്മൂട്ടി പിന്മാറിയത് ഇക്കാരണത്താലോ?

പുതിയ വെർഷനിലെയും ആകർഷണം പ്രഭുദേവയുടെ ഡാൻസാണ്. വർഷങ്ങൾക്കു മുൻപ് മുക്കാബല ഗാനത്തിന് ചുവടുവച്ച അതേ ആവേശത്തോടെയാണ് പ്രഭുദേവ പുതിയ വെർഷനിലും ഡാൻസ് ചെയ്യുന്നത്. പ്രഭുദേവയുടെ തകർപ്പൻ ഡാൻസിനാൽ തന്നെ പുതിയ വെർഷനും ഇതിനോടകം ഹിറ്റായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook