മലയാളം ചാനലുകളില്‍ ഇപ്പോള്‍ അഡ്വവഞ്ചര്‍ റിയാലിറ്റി ഷോകള്‍ കൂടുതലായി കടന്നു വരുന്നുണ്ട്. അത്തരത്തില്‍ സൂര്യ ടിവി നടത്തുന്ന പരിപാടിയാണു സ്റ്റാര്‍ വാര്‍. ഇത്തരത്തില്‍ നടി സരയു പങ്കെടുത്ത പരിപാടിക്കിടയിലെ ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സരയുവും അവരുടേ പെയര്‍ അനീഷ് റഹ്മാനുമായുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ് അപകടം നടന്നത്. കയറില്‍ തൂങ്ങി ഇരുവരും മലമുകളിലേക്ക് കയറുന്നതിനിടെയാണ് വലിയൊരു പാറകഷ്ണം അടര്‍ന്ന് സരയുവിന് നേരെ വീണത്.

പാറകഷ്ണത്തിന്റെ വീഴ്ചയില്‍ നിന്നും തലനാരിഴയ്ക്കായിരുന്നു സരയുവിന്റെ രക്ഷപ്പെടല്‍. ഇരുവരുടേയും പ്രകടനം താഴെ നിന്നും വീക്ഷിച്ചിരുന്ന മറ്റ് സഹപ്രവര്‍ത്തകരും വലിയ ഞെട്ടലോടെയാണ് ഈ സംഭവത്തെ കണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ