ലോക്ക്ഡൗൺകാലത്ത് ഭാര്യയും കുടുംബവുമൊത്ത് ഒരു വെബ് സീരിസ് തുടങ്ങിയിരിക്കുകയാണ് നടൻ ശ്രീജിത്ത് രവി. ‘അഭ്യുദയകാംക്ഷികൾ’ എന്നു പേരിട്ട വെബ് സീരിസിലെ രണ്ടാമത്തെ എപ്പിസോഡ് ഇന്ന് റിലീസ് ചെയ്തു. ശ്രീജിത്ത് രവിയുടെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ വേഷങ്ങളിൽ ഒന്നായിരുന്നു ‘പുണ്യാളൻ അഗർബത്തീസിലി’ അഭയകുമാർ എന്ന കഥാപാത്രം. ആ കഥാപാത്രത്തിന്റെ ജീവിതക്കാഴ്ചകളാണ് വെബ് സീരീസായി ശ്രീജിത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. അഭയന്റെ ഭാര്യയായി വെബ് സീരിസിൽ വേഷമിടുന്നത് ശ്രീജിത്തിന്റെ നല്ലപാതിയായ സജിത തന്നെയാണ്.

അജോയ് കുമാർ, ശരത് ശശി എന്നിവർ ചേർന്നാണ് ‘അഭ്യുദയകാംക്ഷികളു’ടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ്ങും ക്യാമറയും നിർവ്വഹിച്ചത് സുദീപ് ഇ.എസ് ആണ്. പശ്ചാത്തലസംഗീതം റിജോഷ് ആലുവ. ലോക്ക്‌ഡൗൺകാലത്ത് ‘കൊറോണ ഒരു ഭീകരജീവിയല്ല’ എന്ന ഹ്രസ്വചിത്രവുമായും ശ്രീജിത്ത് രവി എത്തിയിരുന്നു.

Read more: വരികൾ തെറ്റിയാലും ഈണത്തിൽ കോംപ്രമൈസില്ല, പാട്ടിൽ ലയിച്ച് നക്ഷത്രക്കുട്ടി; വീഡിയോ പങ്കുവച്ച് പൂർണിമ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook