മഹേഷ് ബാബു പ്രധാന വേഷത്തിലെത്തുന്ന സ്‌പൈഡറിന്റെ ടീസർ പുറത്തിറങ്ങി. മഹേഷ് ബാബുവിനെ പരിചയപ്പെടുത്തുന്ന രണ്ട് മിനിറ്റിൽ താഴെയുളള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ടീസറിൽ എടുത്തു പറയേണ്ടത് സാങ്കേതികയെയാണ്. സാങ്കേതികയിൽ ഒരുപാട് മുന്നിൽ നിൽക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒരു സ്‌പൈ ത്രില്ലറാണ് ചിത്രം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എ.ആർ.മുരുകദോസാണ് സ്‌പൈഡറിന്റെ സംവിധായകൻ.

ത്രില്ലർ സിനിമകളൊരുക്കുന്നതിൽ പ്രഗൽഭനായ മുരുകദോസിന്റെ മറ്റൊരു ത്രില്ലറായിരിക്കുമിതെന്നാണ് സൂചന. വിജയ് നായകനായ തുപ്പാക്കിയൊരുക്കിയത് മുരുഗദോസായിരുന്നു. മഹേഷ് ബാബുവിന്റെ കരിയറിലെ തന്നെ വലിയ സിനിമകളിലൊന്നായിരിക്കും ഇതെന്നാണ് സിനിമാ ലോകത്ത് നിന്നുളള വാർത്തകൾ.

പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളൊരുക്കി മലയാളി മനം കവർന്ന പീറ്റർ ഹെയ്‌നാണ് സ്‌പൈഡറിലെ ആക്ഷൻ കൊറിയോഗ്രാഫർ. അതിനൽ സംഘട്ടന രംഗങ്ങളിൽ തീ പാറുമെന്നുറപ്പാണ്. ഹാരിസ് ജയരാജാണ് സിനിമയുടെ സംഗീത സംവിധായകൻ. എസ്.ജെ.സൂര്യ, ഭരത്, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ