സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയയുടെ ഒഫീഷ്യല്‍ ടീസറെത്തി. സൗബിന്‍ ഷാഹിര്‍ നായകായി എത്തുന്ന ആദ്യ സിനിമയാണിത്.

ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ക്കു ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ‘കെ.എല്‍10 പത്തി’ലൂടെ ശ്രദ്ധേയനായ മുഹ്സിന പരാരിയും സംവിധായകന്‍ സകറിയയുമാണ്. റെക്സ് വിജയന്‍ ആണ് സംഗീതം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ