അജു വർഗ്ഗീസും ഷാൻ റഹ്മാനും ചേർന്ന് ആലപിച്ച ‘കൊളംബിയൻ അക്കാഡമി’ സിനിമയിലെ ഗാനം റിലീസ് ചെയ്തു. അലോഷ്യ പീറ്ററാണ് “ലഹരി ഈ ലഹരി” എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്ത് രാജേന്ദ്രന്റേതാണ് വരികൾ.

‘കൊളംബിയൻ അക്കാഡമി’യുടെ തിരക്കഥയൊരുക്കി സംവിധാനം നിർവഹിക്കുന്നത് അഖിൽ രാജ് അടിമാലിയാണ്. അജു വർഗ്ഗീസ്, സലിം കുമാർ, അഞ്ജലി നായർ, ധർമജൻ, ബൈജു എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം പവി കെ.പവനാണ്. മാസ്‌കോട്ട് മൂവി മേക്കേഴ്സിന്റെ ബാനറിൽ അൻവർ സാദത്തും മൊയ്‌ദീൻ ഷിറാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook