വിനീത് ശ്രീനിവാസൻ നായകനാവുന്ന എബിയിലെ ആദ്യ ഗാനമെത്തി. പാറിപ്പറക്കു കിളി എന്ന തുടങ്ങുന്ന മെലഡി ഗാനത്തിന് ബിജിബാലാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ മനോഹര ഗാനങ്ങള്‍ക്കും സംവിധാനം ഒരുക്കിയത് ബിജിബാലായിരുന്നു.

വിമാനം പറത്താൻ ആഗ്രഹിക്കുന്ന എബി എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. മലയാളത്തിലെ മുൻനിര പരസ്യ സംവിധായകൻ ശ്രീകാന്ത് മുരളിയാണ് ചിത്രത്തിന്റെ സംവിധായകൻ. കഥ സന്തോഷ് ഏച്ചിക്കാനം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ വിനീത് എബിയായെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ