മൂന്ന് സ്ത്രീകളുടെ ജീവിതകഥ പറയാൻ സൊനാട്ടയെത്തുന്നു. മുംബൈയിൽ ജീവിക്കുന്ന അവിവാഹിതരായ മൂന്ന് സ്ത്രീകളുടെ കണ്ണിലൂടെ മധ്യ വയസ്കർ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അപർണ സെനാണ് ഈ ഇംഗ്ളീഷ് ചിത്രത്തിന്റെ സംവിധായിക. അപർണയുടെ ആദ്യ ഇംഗ്ളീഷ് സംവിധാന സംരംഭമാണിത്.

പ്രൊഫസർ അരുണ ചതുർവേദി, ബാങ്കർ ഡോലൻ സെൻ, മാധ്യമപ്രവർത്തക സുഭദ്ര പരേക്ക് എന്നീ മൂന്ന് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്. ഷബാന ആസ്‌മി, ലിലേറ്റേ ഡബ്ബേ, അപർണ സെൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൊകാര്യം ചെയ്‌തിരിക്കുന്നത്.

മഹേഷ് എൽകുഞ്ച്‌വാറിന്റെ നാടകത്തെ ആസ്‌പദമാക്കിയാണ് സൊനാട്ട എടുത്തിരിക്കുന്നതത്. മൂന്ന് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും ഒറ്റപ്പെടലുമാണ് ചിത്രം പറഞ്ഞു പോവുന്നത്. വ്യത്യസ്‌ത ചിന്താഗതിക്കാരാണെങ്കിലും ഒരുമിച്ച് പൊരുത്തപ്പെട്ട് സന്തോഷത്തോടെ മുന്നോട്ട് പോവാൻ അവർക്ക് കഴിയുന്നതെങ്ങനെയെന്ന് സൊനാട്ട പറയുന്നു.

സ്ത്രീ കേന്ദ്രീകൃതമായ നിരവധി ചിത്രങ്ങൾ ഒരുക്കിയ അപർണയുടെ എന്നെന്നും ഓർത്തു വയ്ക്കാവുന്ന ഒരു ചിത്രമായിരിക്കും സൊനാട്ട. അപർണ സെനിന്റെ ഭർത്താവായ കല്ല്യാൺ റേയും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നീൽ ദത്താണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ