ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന് വനിതാ ക്രിക്കറ്റ് ടീമംഗം സ്മൃതി മന്ദാനയെ വിടാതെ ആരാധകര്‍. വെടിക്കെട്ട് ബാറ്റിംഗിനപ്പുറം സ്മൃതിയുടെ ആരെയും ആകര്‍ഷിക്കുന്ന ചിരിയും സൗന്ദര്യവുമാണ് താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. സ്മൃതിയോട് പ്രണയം തോന്നുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് നവമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

ഇന്നിതാ മന്ദാനയ്ക്കായി വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഒരു ആരാധകന്‍. ‘അഴകിയ രാവണന്‍’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ കവര്‍ പതിപ്പില്‍ മന്ദാനയുടെ ദൃശ്യങ്ങള്‍ മനോഹരമായി എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ക്രിക്കറ്റിന്റെ മാതൃരാജ്യമായ ഇംഗ്ലണ്ട് വനിതാ ലോകകപ്പിന് വേദിയായപ്പോൾ ഇന്ത്യൻ ആരാധകരുടെ മനസിൽ നിറഞ്ഞു നിന്നത് സമൃതി മന്ദാനയെന്ന താരമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിൽ 10 റൺസകലെ നഷ്ട‌പ്പെട്ട സെഞ്ച്വറി വിൻഡീസിനെതിരെ നേടിയാണ് സ്മൃതി ആരാധകരുടെ മനസിൽ ഇടം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ