മാര്‍ട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുൽഖർ സൽമാനും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം ‘ചാർലി’യിലെ ‘സ്‌നേഹം നീ നാഥാ…,’ എന്നു തുടങ്ങുന്ന ഗാനം വീണ്ടും. ക്രിസ്മസ് സമ്മാനമായാണ് ഏറെ ആരാധകരുള്ള ഈ ഗാനം വീണ്ടും ആരാധകരിലേക്ക് എത്തുന്നത്.

സിനിമയിൽ ഈ ഗാനം ആലപിച്ച രാജലക്ഷ്‌മിയാണ് റിപ്ലെയ്സ് പുറത്തിറക്കിയിരിക്കുന്നത്.

ചാർലിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ പാട്ടിന്റെ വരികൾ റഫീഖ് അഹമ്മദാണ് രചിച്ചത്. ഗോപി സുന്ദറായിരുന്നു സംഗീത സംവിധാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook