ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന മിസ്റ്റർ ലോക്കലിലെ ഗാനം പുറത്തുവന്നു. ‘ടക്ക്ണ് ടക്ക്ണ് എന്നെ പാക്കാതെ’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്. അനിരുദ്ധ് രവിചന്ദർ, നകുൽ അഭിങ്ക്യർ, കേശവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മിർച്ചി വിജയ്‌യുടേതാണ് വരികൾ. സംഗീതം ഹിപ്ഹോപ് തമിഴനാണ്.

Read: സ്റ്റൈലിഷ് ലുക്കിൽ നയൻതാര; ‘മിസ്റ്റർ ലോക്കൽ’ ട്രെയിലർ

മനോഹർ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. സ്‌പോർട്സിൽ താൽപര്യമുള്ള കഥാപാത്രമാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന മനോഹർ. അടുത്തവീട്ടിലെ പയ്യന്റെ ഇമേജുള്ള കഥാപാത്രമാണ് മനോഹർ. ഇഷ്ടപ്പെട്ട പെണ്ണിന്റെ പിറകെ നടക്കുമ്പോഴും സ്പോർട്സിനെ കുറിച്ചാണ് ശിവകാർത്തികേയന്റെ കഥാപാത്രം സംസാരിക്കുന്നത്. കീർത്തന വാസുദേവൻ ആണ് നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. അൽപം ഗൗരവക്കാരിയും ലക്ഷ്യബോധവുമുള്ള ഒരു ബിസിനസുകാരിയായാണ് നയൻതാര എത്തുന്നത്. യോഗി ബാബു, രാധിക ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മേയ് 17 നാണ് ചിത്രം റിലീസ് ചെയ്യുക.

‘വേലൈക്കാരന്’ ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കൽ’. ‘ഒരു കൽ ഒരു കണ്ണാടി’യുടെ സംവിധായകനായ എം.രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എന്റർടെയിനറാണ്. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് ചിത്രം നിര്‍മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook